Monday, January 11, 2010

ytyutytyuty
jhggghkj
here u go

ബ്ലോഗ് തുടങ്ങാന്‍ കുറച്ചു കാര്യങ്ങള്‍.

1

2


ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല.അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു.ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ,അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള ഏറ്റവും നല്ല മാധ്യമമായാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്.ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി,മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു.തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല.എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

ആദ്യം തന്നെ ഒരു കാര്യം പറയട്ടേ..!മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതിന് നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിര്‍ബന്ധമായും മലയാളം ഫോണ്ട് ഉണ്ടായിരിക്കണം.മലയാളം ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ / മലയാള അക്ഷരങ്ങള്‍ ശരിയായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇവിടെ ക്ലിക്കിയാല്‍ മലയാളം ഫോണ്ട് download ചെയ്യാം. ഫോണ്ട് ഡൗണ്‍ലോഡ്‌ ചെയ്തു കഴിഞ്ഞാല്‍ ഇവിടെ പോയി മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ‍ ക്ലിക്കൂ..


Blogger, Typepad, Wordpress, Moveable Type, Ibibo തുടങ്ങി പലരും വിവിധ ഭാഷകളില്‍ ബ്ലോഗ് സൌജന്യമായി നിര്‍മ്മിക്കാനുള്ള സൗകര്യം നമുക്കു നല്‍കുന്നുണ്ട്.ഇതില്‍ Blogger,Wordpress എന്നിവര്‍ മലയാളമടക്കമുള്ള ചില ഇന്ത്യന്‍ ഭാഷകളില്‍ ബ്ലോഗ് ചെയ്യാനുള്ള സേവനം നല്കുന്നു. കൂടുതല്‍ പ്രചാരത്തിലുള്ള, ബ്ലോഗറിന്റെ ബ്ലോഗ് നിര്‍മ്മിക്കാനുള്ള കാര്യങ്ങളാണിവിടെ വിശദമാക്കുന്നത്.


ബ്ലോഗ് തുടങ്ങാന്‍ നമുക്കു ആദ്യമായി വേണ്ടത് ഒരു ഇ-മെയില്‍ വിലാസമാണ്.ഇതിനായി g-mail, yahoo mail വിലാസങ്ങള്‍ ഉപയോഗിക്കാം. ബ്ലോഗറിന്റെ ബ്ലോഗ് എന്നതു, ഗൂഗിള്‍ നല്കുന്ന നിരവധി സേവനങ്ങളില്‍ ഒന്നാണല്ലോ.അപ്പോള്‍ നമുക്കു ഗൂഗിളിന്റെ തന്നെ mail ID ഉപയോഗിക്കാം.നിലവില്‍ g-mail വിലാസമുള്ളവര്‍ക്ക് വേണമെങ്കില്‍ അതുതന്നെ ഉപയോഗിക്കാം.ഇനി പുതുതായി ഒരു g-mail വിലാസം വേണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക് ചെയ്‌താല്‍ g-mail അക്കൌണ്ട് ഉണ്ടാക്കുന്നതിനുള്ള പുതിയ ഒരു പേജ് കാണാം.അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി ഒരു വിലാസം ഉണ്ടാക്കുക.


ഇവിടെ ക്ലിക് ചെയ്‌താല്‍ g-mail അക്കൌണ്ട് തുറക്കാനുള്ള വിന്‍ഡോ ലഭിക്കും.